|
പൂർവ്വചരിത്രം ഏർത്തയിൽ കുടുംബത്തിന്റെ പൂർവ്വചരിത്രം പരിശോധിക്കുമ്പോൾ അനേകം ശാഖകൾ ഈ കുടുംബത്തിൽ ഉൾക്കൊണ്ടിട്ടുള്ളതായി കാണാം. ഇതിന്റെ മൂല കുടുംബം പങ്കപ്പാട്ട് ആധവാ പങ്ങപ്പാട്ട് കുടുംബമാണ്. കാഞ്ഞിരപ്പള്ളിയിൽ ഈ കുടുംബത്തിന്റെ സ്ഥാനവും മറ്റു വിശദവിവരങ്ങളും പരിശോധിക്കുന്നതു ആസ്ഥാനത്തായിക്കുകകയില്ലല്ലോ. പുരാതന കാലത്ത് രാജ്യം ഭരിച്ചിരുന്ന ചെറിയ നാട്ടു രാജാക്കന്മാർ രാജാവിന്റെ അംഗരക്ഷക സേനയിൽ ഉൾപ്പെടുന്നതിനും, ക്ഷേത്രാവഴിപാടുകളായ എണ്ണ, നെയ്യ് തുടങ്ങിയവ തൊട്ടുശുദ്ധിയാകുന്നതിനും ഓരോ ക്രിസ്തിയ കേന്ദ്രങ്ങളിൽ നിന്നും ആഭിജാത്യമുള്ള നസ്രാണി കുടുംബങ്ങളെ അമ്പലങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും സമീപത്ത് കുടിയിരുത്തുക പതിവായിരുന്നു. ഇങ്ങനെ ഏതാനം ക്രിസ്തിയ കുടുംബങ്ങൾ കൊടുങ്ങല്ലൂരിൽ നിന്നും കഞ്ഞിരപ്പള്ളയിൽ തെക്കുംകൂർ രാജാവിന്റെ കൊട്ടാരത്തിന് സമീപം താമസമുറപ്പിച്ചു. അതിൽ ഒരു കുടുംബമാണ് പങ്കപ്പാട്ട് പുരയിടത്തിൽ കുടിയിരുത്തപ്പെട്ട ഏർത്തയിൽ കുടുംബം. പങ്കപ്പാട്ടുപുരയിടം രാജാകൊട്ടാരത്തിനടുത്തുള്ള പ്രമുഖ സ്ഥാനത് കാഞ്ഞിരപ്പള്ളിയിൽ കൂടിയുള്ള നാട്ടുവഴിയുടെ അരികിലാണ് സ്ഥിതിചെയ്തിരുന്നത്. പങ്ങപ്പാട്ട് കുടുംബത്തിന് സമീപം ഇലവുങ്കൾ, തൊണ്ടിപ്പുര ,വയലിൽ ,ഇടത്വമ്പ്രാ, മുണ്ടപ്ലാക്കൽ എന്നീ കുടുംബങ്ങൾ അടുത്തുണ്ടായിരുന്നു. അവർ ബന്ധുക്കൾ ആയിരുന്നിരിക്കാം. ഇവരുടെ മതപരമായ ആവശ്യങ്ങൾ അരുവിത്തുറ പള്ളിയിലാണ് നടത്തിപ്പോനിരുന്നത്. കുരിശു സ്ഥാപിക്കുന്നു കൊല്ലവർഷം 943ൽ പങ്കപ്പാട്ടുപടിക്കൽ കുരിശും തൊ ട്ടിസ്ഥാപിക്കാൻ പള്ളിയ്ക്ക് സ്ഥലം ദാനമായി കൊടുത്തതു പങ്കപ്പാട്ട് ചാക്കോ മാത്തനാണു്. അദ്ദേഹത്തിന്റെ പുത്രൻ മാത്തൻചാക്കൊ (945-1087) ടിയാൻ പുത്രൻ ചാക്കോ മത്തായി (980-1036) അദ്ദേഹത്തിൻറെ മകൻ മത്തായി ചാക്കോ (1000-1086) എന്നിവരെപ്പറ്റി ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടു്. കൊടുങ്ങല്ലൂരിൽനിന്നും കുടിപുറപ്പെട്ട് ഏത്തയിൽ കുടും ബാംഗങ്ങൾ കാഞ്ഞിരപ്പള്ളി യിൽ വന്നുചേന്നു എന്നു വിശ്വ സിക്കപ്പെടുന്നു. കുറവിലങ്ങാടു', അങ്കമാലി തുടങ്ങിയ സ്ഥല ങ്ങളിൽ താമസിച്ചശേഷമാണ് ഈ കുടുംബം കാഞ്ഞിരപ്പ ള്ളിയിലെത്തിയതെന്നാണ് ചിലരുടെ അഭിപ്രായം. കൊടു ങ്ങല്ലൂർ അഥവാ മഹാദേവർ പട്ടണത്തിൽ നിന്നും ഓരോ കാലത്ത് ക്രിസ്ത്യാനികൾ നാടിൻ്റെ വിവിധ ഭാഗങ്ങളിലേ ക്കു കുടിയേറി പാർത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ അഥവാ മഹാദേവർ പട്ടണം (മഹോദയ പട്ടണം- മക്കോതയ പട്ടണം) മഹാദേവർപട്ടണം കൊടുങ്ങല്ലൂരാണെന്നാണ് ചരിത്ര കാരന്മാരുടെ നിഗമനം. കൊടുങ്ങല്ലൂരിൽനിന്നും നമ്മുടെ പൂ വീകന്മാർ കാഞ്ഞിരപ്പള്ളിയിൽ വന്നു ചേന്നവരാണെന്നും ഒന്നിലധികം സർക്കാർ രേഖകളിലും പ്രമാണങ്ങളിലും കാ ണുന്നു. കൊടുങ്ങല്ലൂർ എ. ഡി. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ലോകശ്രദ്ധയാകർഷിച്ച ഒരു തുറമുഖ പട്ടണമായിരുന്നു. രാണികമായി ഇറ്റലി, ഗ്രീക്ക്, അറേബ്യ, മെസപ്പൊട്ടേ മിയ, പേർഷ്യ മുതലായ രാജ്യങ്ങളുമായി ഈ തുറമുഖം വാ ണിജ്യബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇവിടെനിന്നും സുഗ ന്ധദ്രവ്യങ്ങൾ, ആനക്കൊമ്പു്, ചന്ദനം, ഈട്ടി, തേക്ക്, തടി കൾ, കുരുമുളക് മുതലായവയെല്ലാം പാശ്ചാത്യരാജ്യത്തേക്ക കപ്പൽ മാഗ്ഗം അയച്ചിരുന്നു. ഈ തുറമുഖവുമായി പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടായിരുന്ന ബന്ധമാണ് തോമ്മാശ്ലീഹാ കൊടു ങ്ങല്ലൂരിൽ വന്നിറങ്ങുന്നതിനിടയാക്കിയതു്. ക്രിസ്തുവർഷം 989 മുതൽ ഒരു നൂറ്റാണ്ടിനുമേൽ ചോള രാജാക്കന്മാരുടെ തുടർച്ചയായ ആക്രമണവും കൊള്ളയും നി മിത്തം ചേരസാമ്രാജ്യവും അതിൻ്റെ തലസ്ഥാനമായ കൊടു ങ്ങല്ലൂർ പട്ടണവും നാമാവശേഷമായിത്തീർന്നു. മ്രാട്ടിന്റെ സാമന്തന്മാരിൽ മുന്നിട്ടനിന്ന കൊല്ലം രാജാവി ൻറ തലസ്ഥാനമായ കൊല്ലം നഗരം ക്രി. വ. 1094-ൽ കുലോത്തുംഗൻെറ ഭണ്ഡാരനായകനായ നരലോകവീരവല്ലഭരാജൻ തീവച്ച് നശിപ്പിച്ചു് കൊള്ളയടിച്ചു. പിന്നീട് ഒ ന്നു രണ്ടു നൂററാണ്ടുകളിൽ അതായതു രവിവർമ്മ സംഗ്രാമധീ രൻ വേണാടിൻറെ ഭരണം കയ്യേൽക്കുന്നതുവരെ കേരളത്തിൽ സുശക്തമായ ഒരു ഭരണകൂടം ഉണ്ടായിരുന്നില്ല. (കേരളച രിത്രത്തിലെ ചില അജ്ഞാതഭാഗങ്ങൾ ദേവസ്വ ം കമ്മി ഷണർ എസ്സ്. ശങ്കു അയ്യർ") ഈ കാലഘട്ടത്തിലാകാം വ്യ വസായികളും വ്യാപാരികളുമായ നമ്മുടെ പൂർവ്വീകന്മാർ കാ ഞ്ഞിരപ്പള്ളി കേന്ദ്രമാക്കി നിലവിലിരുന്ന ഒരു രജ്യത്തി ലേക്കു കടന്നുവന്നിട്ടുള്ളതു്. (കൊടുങ്ങല്ലൂരിൻ്റെ പതനവും കാഞ്ഞിരപ്പള്ളിയുടെ വ്യാപാരസാദ്ധ്യതകളും കണക്കിലെടു ത്ത് നമ്മുടെ പൂർവ്വീകന്മാർ കാഞ്ഞിരപ്പള്ളിയിൽ ക്രിസ്താ ബും 11-ാം നൂറ്റാണ്ടിൽ വന്നുചേർന്നുവെന്ന് വിശ്വസി കൊടുങ്ങല്ലൂരിലെ മാല്യംകര. ക്രിസ്തുശിഷ്യനായ തോമാ ഗ്ലീഹാ എ. ഡി. 52-ൽ കൊടുങ്ങല്ലൂരിനടുത്തുള്ള ' 'മാല്യൻ" ക രയിൽ വന്നിറങ്ങിയെന്നാണ് പരമ്പരാഗതമായ വിശ്വാസം. കേരളത്തിലും ചോളമണ്ഡലത്തിലും അദ്ദേഹം ക്രിസ്തുമതം പ്ര സംഗിക്കുകയും വളരെ അധികം ആളുകൾ ക്രിസ്ത്യാനികളായി ത്തീരുകയും ചെയ്തു. ഏഴ് പ്രധാന കേന്ദ്രങ്ങളിൽ അദ്ദേഹം 'ക്രൈസ്തവ കൂട്ടായ്മകൾ' സ്ഥാപിച്ചു. കൂട്ടം എന്നതിൽ 'ചാവൈ' എന്നാണ് പ്രാചീന തമിഴ് ഭാഷയിൽ പറഞ്ഞിരുന്നതു്. ഇതിൽനിന്നാണ് സഭ എന്ന വാക്ക് രൂപം പ്രാപിച്ചതെ ന്നും പറയപ്പെടുന്നു. പള്ളി 'പാലി, ഭാഷയാണു്. ബുദ്ധമത ക്കാർ സംഘം ചേരുന്ന സ്ഥലത്തിനാണ് പള്ളിയെന്നു പറഞ്ഞിരുന്നത്. ആക്കാലത്ത് കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ, യഹൂദ, മുസ്ലീം ദേവാലയങ്ങളുടെ ആസ്ഥാനം കൊടുങ്ങല്ലൂരായിരിക്കണം. കൊടുങ്ങല്ലൂരല്ലാതെ കേരളത്തിൽ മറെറാരിടത്തും റോമൻ ദേവാലയങ്ങളുണ്ടായിരുന്നതായി തെളിവില്ല. കേരളത്തിലെ മാർതോമ്മാ ക്രിസ്ത്യാ നികളുടെ മൂലതാവാടെന്നോ ക്രൈസ്തവ മതത്തിന്റെ പിള്ള ത്തൊട്ടിലെന്നോ കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാം. കൊ ടുങ്ങല്ലൂർ തുറമുഖത്തും അക്കാലങ്ങളിൽ പ്രതിവർഷം ആയി രക്കണക്കിനു കപ്പലുകൾ വന്നിരുന്നുവത്രെ. റോമാക്കാർ ക്കും കൊടുങ്ങല്ലൂരിൽ പ്രത്യേക വാണിജ്യകേന്ദ്രങ്ങളും റോമൻ ദേവാലയവും അതിൻറെ സംരക്ഷണാത്ഥം റോമൻ പടയാളികളും ഉണ്ടായിരുന്നതായി പ്പെടുന്നു. സംഘം വിശ്വസിക്ക ചില ചരിത്രസത്യങ്ങൾ. കൊടുങ്ങല്ലൂർ നിവാസികൾ വാണിജ്യം വ്യവസായം കപ്പൽപണി ഇവയിൽ മുന്നിട്ടുനിന്നിരുന്നു ഈ കൊടുങ്ങല്ലൂർ നിവാസികളുടെ ഒരു വിഭാഗത്തെയാണ് തോമാശ്ളീഹാ മാ നസാന്തരപ്പെടുത്തിയതു്. കൊടുങ്ങല്ലൂർകാരൻ തോമ്മാറമ്പാ നെ (ബ്രാഹ്മണൻ) സെൻറ് തോമസ്സ് മെത്രാനാക്കിയെന്നും പാരമ്പര്യം പറയുന്നണ്ട്. അങ്ങനെ സഭയുടെ നേതൃത്വം ഏ റെറടുത്ത് സഭയ്ക്ക് രൂപവും ഭാവവും നൽകിയതു് കൊടുങ്ങല്ലൂർ ക്രൈസ്തവരാണു്. കൊടുങ്ങല്ലൂരിൻ്റെ ആദ്യത്തെ മൂന്ന് നൂററാ ണ്ടിലെ വളർച്ചയ്ക്ക് കാരണവും ക്രിസ്ത്യാനികൾ തന്നെയാ യിരുന്നു. എന്നാൽ എ. ഡി. 9-ാം നൂറ്റാണ്ട് ആയപ്പോഴേക്കും അ റബികളുടെ കച്ചവടം ഇവിടെ ശക്തിപ്പെടുകയും അറബിക്കടൽ അവർ കൈയടക്കുകയും ചെയ്തു. അറബികളുടെ കേരളത്തി ലെ തുറമുഖങ്ങളായി വളപട്ടണം, ധർമ്മപട്ടണം, പന്തലായ നി, കോഴിക്കോട്, കൊല്ലം തുടങ്ങിയവ രൂപം പ്രാപിച്ചു അ റബിക്കടൽ അറബികൾ പിടിച്ചടക്കിയതോടെ പാശ്ചാത്യ ർക്കു കൊടുങ്ങല്ലൂരിൽ എത്താൻ പ്രയാസമായി. കൊടുങ്ങല്ലൂ രിലെ ക്രൈസ്തവരുടെ ആധിപത്യവും നാമാവശേഷമായി. ഇ തിന്റെ ഫലമായി കൊടുങ്ങല്ലൂരെ താമസം പ്രയോജനരഹി തമാവുകയും അവർ പലപ്പോഴായി കൊടുങ്ങല്ലൂർ വിട്ടുപോകു കയും ചെയ്തു. ചേരചോള രാജാക്കന്മാർ തമ്മിൽ നൂററാണ്ടു കളായി കലഹിച്ചുപോന്നു. ഇതുമൂലം, രാജരാജനേപ്പോലെയു ള്ള ചോളചക്രവർത്തിമാരുടെ ആസ്ഥാനമായിരുന്ന കൊടുങ്ങല്ലൂർ ആക്രമിച്ച് കീഴ്‌പെടുത്തുകയും വ്യാപാര രാജക്കന്മാരാ യിരുന്ന ക്രൈസ്തവരെ കൊള്ളയ്ക്കും കൊലയ്ക്കും വിധേയരാക്കുക യും ചെയ്തു. യഹൂദരും അറബികളും തമ്മിലും ആര്യന്മാരും ബുദ്ധമതക്കാരും തമ്മിലും കൊടുങ്ങല്ലൂരിൽ വച്ചുണ്ടായ ഏറ്റുമു ട്ടലുകൾ അവിടുത്തെ ക്രിസ്ത്യാനികളെ വളരെ ദോഷകരമായി ബാധിച്ചു. 1341ൽ ഉണ്ടായ വെള്ളപ്പൊക്കത്തോടുകൂടി കൊടുങ്ങ ല്ലൂർ അഴി അടയുകയും കൊച്ചിതുറമുഖം തുറക്കുകയും ചെയ്ത തു് കൊടുങ്ങല്ലൂരിൻറെ വ്യാപാര കുത്തകയ്ക്ക് ഉടവുണ്ടാക്കി, വി വിധ കാരണങ്ങളാൽ കൊടുങ്ങല്ലൂർ അധഃപതിച്ചു. അതിൻറ ഫലമായി ഒട്ടുവളരെ ക്രൈസ്തവർ കൊടുങ്ങല്ലൂർ വിട്ട് വിവിധ സ്ഥലങ്ങളിലേയ്ക്ക് കുടിയേറി പാർത്തു. ഇതാണ് ഏർത്തയിൽ കുടുംബത്തിൻറെ പൂവ്വപിതാക്കന്മാരുടെ ജന്മനാടായ കൊടുങ്ങ ല്ലൂരിന്റെ ചരിത്രം, കാഞ്ഞിരപ്പള്ളിയിൽ ആദ്യം കുടിയേറി പാർത്ത ക്രൈസ്തവർ കൊടുങ്ങല്ലൂരിൽ നിന്നും വന്നവർ ആയി ' രുന്നു എന്നാണു് പറയപ്പെടുന്നതു്. അവർ തെക്കുംകൂർ രാജാ വിൻറെ ഹിതാനുസരണം കൊട്ടാരവളപ്പിന്റെ മുൻവശത്തു താമസം ഉറപ്പിച്ചു. അതിൽ പങ്കപ്പാട്ട് പുരയിടത്തിൽ താമ സമുറപ്പിച്ചവരാണ് ഏത്തയിൽ കുടുംബത്തിന്റെ മൂലകുടും ബമായ പങ്ങപ്പാട്ടുകുടുംബത്തിലെ പൂവ്വീകന്മാർ. ഒരു പഴയരേഖ. ഏത്തയിൽ കുടുംബത്തെ പരാമർശിക്കുന്ന ഇന്നുള്ളഏററ വും வழ வே കൊല്ലവഷം 1014 മാണ്ടു്പങ്ങപ്പാട്ടു മാത്തൻ ചാക്കോ എന്നറിയപ്പെടുന്ന പൂർവ്വികൻ തൻറ മകൾക്കു ദാനം ചെയ്ത കളങ്ങരാമുറി പുരയിടത്തിൻറ 1014 കർക്കടകം 14-ാം തീയരിയിലെ 3813-ാമത് പാട്ടയോ ലമുദ്രതീറാധാരമാണ്. കുളങ്ങരാമുറിയിൽ വല്യാകൊച്ചേ ട്ടൻ സൂക്ഷിച്ചിരിക്കുന്ന ഈ പാട്ടയോലമുദ്രതീറാധാരത്തിൻറെ കോപ്പി ശ്രീ എം. എം. കുര്യൻ കുറിച്ചെടുത്തതും (നാനം മൂല ഭാഷയിൽ) അതേപടി താഴെചേർക്കുന്നു. മഹോദേവർ പട്ടണം മുതൽ "ചിറക്കടവും കൂവത്തുതാഴെ ദേശത്ത് കിഴക്കും ഭാഗത്ത് ഏ ത്തയിൽ വീട്ടിൽ കുടിയിരിക്കും (പൊടിവ്) മാത്തൻ ചാക്കോ കയ്യാൽ 45 അടവുരാശി പണം കടം കൊണ്ടാൻ ദേശത്തു. വടക്കു പുതുപ്പറമ്പും ഭാഗത്തു് വയലിൽ വീട്ടിൽ ക ടിയിരിക്കും നീലാണ്ടൻ ദേവത് കൊണ്ടാൻ കൊണ്ട് പരി ശാവിതു -ഇമ്മാർക്കുമേ (പൊടിവ്) രാശി പണം 451 വാങ്ങിക്കൊണ്ട് നീലകണ്ഠൻതേവരു തൻറെ കാരണവന്മാർ ചെമ്പകശ്ശേരി തത്തൻ മണിയരോട് തേട്ടമുള്ള കളങ്ങരമുറി പുരയിടം അതിരുവളഞ്ഞതിനകം നിലംപലം അടക്കം ഒറി യാകെ എഴുതികൊടുത്താൻ നീലകണ്ഠൻ തേവരു ചെറിയാൻ മാമനുക്കു ഇമ്മാർക്കുമേ ഈ അടവുരാശി പണം 45 യും കൊ ടുത്ത നീലകണ്ഠൻ തേവരും തൻെറ കാരണവർക്കും ചെമ്പകശ്ശേ രി തത്തൻമണിയരോട് തേട്ടമുള്ള കുളങ്ങരമുറി പുരയിടം നിലംപലം അടം മീളാ ഒററിയാകെ എഴുതികൊടുത്താൻ മാത്തൻ ചാക്കോ നീലകണ്ഠൻ തേവരോട് ഇമ്മാർക്കുമേ. പുര യിടത്തിനതിരും കിഴക്കു ചക്കിയാനി ഈ പുരയിടം ഒററി ഒഴിപ്പിക്കുന്നാൾ പഴയശയങ്ങൾ നീക്കി നട്ടാക്കി ചമക്കുന്ന ഫലങ്ങൾ എപ്പേർപ്പെട്ടതിനും അന്നു നാലാർകണ്ട 6001 വയ്പു കൊൾവു. നീലകണ്ഠൻ തേവർ ചെറിയാൻ മാമ്മനോടു ഇമ്മാർക്കുമേ. ഈ പുരയിടത്തേൽ പണപലിശയും കഴിച്ച ജന്മമിച്ചവാരവും, കൊടുത്ത നാലൊന്നിനു കൊടുത്തിരിക്കുമാറു വച്ചരാശി പണം കാലും ആണ്ടുവാരവും വാത്തകൊൾവ നീ-ലകണ്ഠൻ തേവരും ചെറിയാൻ മാമ്മനോട് ഇമ്മാർക്കുമേ - ഈ ഒററി ഓല അറിവും സാക്ഷിയും വെട്ടിയാങ്കൽ ശങ്കരൻ കണ്ട വടക്കേടത്തുകുഞ്ഞുതേവരു ശങ്കരനും പുത്തൻ പുരയിൽ ഈപ്പൻ ഈപ്പനും ഞള്ളത്തുവയലിൽ കുര്യാള കുഞ്ചറിയായും ഇ വർകളറിക - ഈ ഒററി ഓല എഴുതിയ ചെറുവള്ളികുവത്താഴെ ഊർ കണക്കു നടക്കാവിൽ നീലകണ്ഠൻ നാരായണൻ കൈ എഴുത്തു ഒപ്പ് .... ഒപ്പ് ഒപ്പു് ഇമ്മാർക്കുമേ... ഈ പുരയിടത്തേൽ ജന്മിയികൾ കൊടുക്കുമാറുവച്ചമിച്ചുവാരം രാശിപണം കാൽ ആണ്ടുവരെയും കൊടുത്തുകൊൾവൂ. മാത്തൻ.... ചാക്കോ തത്തൻമണിയരു താങ്കൾക്കു ഇപ്പരിശൈവാങ്ങി കൊൾ വൂ. തത്തൻ മണിയരു മാത്തൻ ചാക്കോയോടു ഇമ്മാർക്കുമേ ഈ മീള ഒറ്റിഓലക്കറിവു സാക്ഷി...... .........പൊടിവു്)...... (തീർന്നില്ല) (പൊടി ഈ ഒററിഓലയിൽ നിന്നും ഏർത്തയിൽ കുടുംബത്തി ലെ പൂവ്വികന്മാർ കൊടുങ്ങല്ലൂർ അഥവാ മഹാദേവർ പട്ടണ കത്തിൽനിന്നും വന്നവരാണെന്നു തെളിയുന്നു. 1014 ൽ മാത്തൻ ചാക്കോ ഏർത്തയിൽ കുടുംബത്തിലാണ് താമസിച്ചിരുന്ന തു. ഇദ്ദേഹം 1001-ൽ തൻ്റെ ഉടമയിലുണ്ടായിരുന്ന പങ്ങപ്പാ ട്ടുപറമ്പ് പുതിയ അറക്കൻ (കുതിരകെട്ടിപറമ്പ്”) അഥവാ നാടു കാവ് ശങ്കുപിള്ളയ്ക്ക് എഴുതികൊടുത്തശേഷം പുരയിടം വാങ്ങി അവിടെ താമസമാക്കി. ഏർത്തയിൽ പങ്ങാട്ടു കുടുംബം സ്ഥിതിചെയ്തിരുന്നതു് ഇപ്പോ ഴത്തെ കാഞ്ഞിരപ്പള്ളി കത്തീദ്രൻപള്ളിയും സിമിത്തേരിയും സ്ഥിതിചെയ്യുന്ന വയമ്പുപുരയിടത്തിനുതൊട്ടു പടിഞ്ഞാറു ത മ്പലക്കാടു റോഡരികിലാണു്. ഇന്നത്തെ സിമിത്തേരിയുടെ വടക്കുഭാഗവും പുരയിടത്തിനും കിഴക്കുവടക്കുമുള്ള റോഡുകളും പങ്കപ്പാട്ടുപറമ്പിൽ പെട്ടിരുന്നു എ. ഡി. 1825- ഓടുകൂടി ചെ റുകര, വെള്ളാളർക്കു ഈ സ്ഥലം (തമിഴ് ശുദർ) വിൽക്കു കയും അവർ അവിടെ കുടിതാമസം ആരംഭിക്കുകയും ചെയ്ത തു മുതൽ അവർ പങ്കുപ്പാട്ട് എന്ന വീട്ടുപേർ ഉപയോഗിച്ചു വരുന്നു. പങ്കപ്പാട്ടുനിന്നും കുടുംബം ഏർത്തയിൽ പുരയിടത്തി ലേക്കു താമസം മാറ്റിയതോടുകൂടി 'ഏർത്തയിൽ 1000- ആ ണ്ടുമുതൽ തറവാട്ടു പേരായിത്തീർന്നു. പഴയബന്ധുതകൾ കൊല്ലവർഷം 1000-ാം മാണ്ട് മുതൽ ഏത്തയിൽ എന്ന റിയപ്പെടുന്ന 'പങ്ങപ്പാട്ട്" എന്ന നമ്മുടെ കുടുംബം കാഞ്ഞിര പ്പള്ളിയിൽ നിലയും വിലയുമുള്ള ഒരു പുരാതന തറവാടായിരു ന്നുവെന്നും അന്നത്തെ 'ബന്ധുതകൾ' വ്യക്തമാക്കുന്നുണ്ടു്. നൂറിലധികം വർഷങ്ങൾക്കുമുമ്പ് ഏത്തയിൽനിന്നും ഒരുകന്യ കയെ പാലായിൽ കൊട്ടുകാപ്പള്ളിയിലേക്കും പാലായിൽ (കാപ്പിൽ) പറയരുതോട്ടത്തിൽ നിന്നും ഒരാളെ ഏത്തയിൽ കുടുംബത്തിലേക്കും വിവാഹം ചെയ്തിട്ടുണ്ട്. കൊട്ടുകാപ്പള്ളി കടുംബവും പറയരുത്തോട്ടത്തിന്റെ മൂല കുടുംബമായ കാപ്പിൽ കുടുംബവും മഹോദേവർ പട്ടണത്തിൽ നിന്നും വന്നവരാണെന്നാണ് അവകാശപ്പെടുന്നതു്. 016013 പാട്ടുപറമ്പ് 1956..ൽ കാഞ്ഞിരപ്പള്ളി പള്ളി തീറുവാങ്ങി യകാലത്ത് അതിൽ അനേകം നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഒരു വീടുണ്ടായിരുന്നു. അതും നമ്മുടെ പൂർവ്വപിതാക്കന്മാരുടെ മാത്യഗ്രഹമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ വല യപുരയുടെ ഉൾമുറിയിലേക്കുള്ളകതകിന്മേൽ വളയത്തിനും ചന്ദ്രക്കലയ്ക്കും മുകളിലായി ഒരു കുരിശുംപണിതു ചേത്തിരുന്നു. ഏതാണ്ട് 160 വർഷങ്ങൾ ഈ പുരയിൽ ഹിന്ദുക്കൾ താമ സിച്ചിരുന്നെങ്കിലും 1975-ൽ പൊളിച്ചുകളയുന്നതുവരെ കുരി ശും കതകിന്മേൽ ഉണ്ടായിരുന്നു. പ്രസ്തുതവീട് ഒരു കാലത്ത് ക്രിസ്ത്യാനികളുടെതായിരുന്നുവെന്നും ഈ : കുരിശു വിളിച്ചു പറയുന്നു. നമ്മുടെ കുടുംബത്തിൽ പല വീടുകളിലും നം ലിപികളിൽ ഓലയിലെഴുതിയ لعلم നാനം മോ ആധാരങ്ങളും രേഖങ്ങളും ചിതൽതിന്നും മറ്റും നശിച്ചുപോയിട്ടുണ്ട്. ഇന്നു വളരെ ബുദ്ധിമുട്ടി സമ്പാദിക്കേണ്ട വിവരങ്ങൾ ആ ഓലക ഷണങ്ങളിൽ പ്രകടമായി കാണാൻ കഴിയുമായിരുന്നു. |